സിസ തോമസിനെ മാറ്റണമെന്ന് സർക്കാർ;മൂന്ന് അംഗപാനൽ  ഗവർണർക്ക്സമർപ്പിച്ചു,ഗവർണറുടെ തീരുമാനം നിർണായകം1 min read

21/2/23

സാങ്കേതിക സർവ്വകലാശാല വിസി ഡോ:സിസ തോമസിനെ യോഗ്യത ഇല്ലാത്തതുകൊണ്ട്  തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ചാൻസി ലറെ എതിർകക്ഷിയാക്കി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫയൽ ചെയ്ത ക്വാവാറണ്ടോ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞുവെങ്കിലും  വിസി യെ നിയമിക്കുന്നതിനുള്ള മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മൂന്നുപേരുടെ പാനൽ രാജ്ഭവന് ഇന്ന് സമർപ്പിച്ചു. സിസ തോമസിനെ വിസി ചുമതയിൽ നിന്ന് മാറ്റിയശേഷം കോടതി നിർദ്ദേശിച്ചിട്ടുള്ള പ്രകാരം പാനലിലുള്ള ഒരാളെ വിസി യായി നിയമിക്ക ണമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ശുപാർശ ചെയ്തിട്ടുള്ളത്.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ്ഡയറക്ടർ ഡോക്ടർ ബൈജു ഭായ്, സാങ്കേതിക സർവ്വകലാശാലയിൽ മുൻ ഡീനായിരുന്ന ഡോക്ടർ. വൃന്ദ.വി. നായർ, KTU വിലെ സിൻഡിക്കേറ്റ് അംഗം ഡോക്ടർ സതീഷ് കുമാർ എന്നിവരുടെ പേരുകളാണ് സർക്കാർ സമർപ്പിച്ചിട്ടുള്ളത്.സിസ തോമസിനൊപ്പം ഈ മൂന്ന് പേരും ഈ അക്കാദമിക വർഷം തന്നെ സർവീസിൽ നിന്നും വിരമിക്കുന്നവരാണ്.

സിസാ തോമസിന്റെ നിയമനം കോടതി ശരിവയ്ക്കുകയും പാനലിൽ നിന്നുള്ളവരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കണമെന്ന് കോടതി നിർദ്ദേശിക്കാത്തതും കൊണ്ട് സിസ തോമസിനെ ഉടനടി നീക്കം ചെയ്യണമോ എന്ന കാര്യത്തിൽ ഗവർണർ നിയമോപദേശം തേടും.

പാനലിലുള്ളവരും ഉടനടി വിരമിക്കുന്നവരായതിനാൽ അടിക്കടി വിസി മാരെ മാറ്റി നിയമിക്കുന്നതിനോട് ഗവർണർ യോജിക്കാൻ ഇടയില്ല.

Leave a Reply

Your email address will not be published. Required fields are marked *