ഗവർണറുടെ വിരുന്ന് നിരസിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും1 min read

തിരുവനന്തപുരം :കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന ഗവർണർ, സർക്കാർ പിണക്കം കൂടുതൽ വഷളാകുന്ന സൂചനകൾ  നൽകി ഇന്ന് ഗവർണറുടെ വിരുന്ന് നിരസിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും.രാജ്ഭവനിലാണ് അറ്റ് ഹോം വിരുന്ന് ഒരുക്കിയിരുന്നത്. ഇന്ന് രാവിലെ നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലും ഗവർണറും മുഖ്യമന്ത്രിയും മുഖത്തോട് മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്. അടുത്തടുത്ത് ഇരുന്നിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല. പരിപാടി കഴിഞ്ഞ് മടങ്ങിയ ഗവർണ്ണർ കൈ കൂപ്പിയെങ്കിലും മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല.ഇന്നലത്തെ  നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായ നാടകീയ സംഭവങ്ങൾക്ക്   പിന്നാലെ ഇന്ന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് മുഖ്യമന്ത്രി വരുമോ എന്നായിരുന്നു ആകാംക്ഷ. എന്നാല്‍ മുഖ്യമന്ത്രി ആദ്യമെത്തി. പിന്നാലെ ഗവർണ്ണർ. മുഖ്യമന്ത്രി കൈകൂപ്പിയെങ്കിലും ഗവർണ്ണർക്ക് കണ്ട ഭാവമില്ല. ആരിഫ് മുഹമ്മദ് ഖാൻ പിന്നെ അതിവേഗം ചടങ്ങുകളിലേക്ക് തിരിഞ്ഞു.

കേന്ദ്ര നേട്ടം പറയുമ്പോള്‍ മോദിക്ക് കീഴിലെന്ന് എടുത്തുപറഞ്ഞ ഗവർണ്ണർ പക്ഷെ കേരളത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞപ്പോള്‍ പിണറായിയുടെ ഭരണത്തിന് കീഴിലെന്ന് പറഞ്ഞതുമില്ല. സാധാരണ റിപ്പബ്ളിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് സർക്കാറിനെ കുറിച്ച്‌ ഗവർണ്ണർ പരാമർശിക്കുക. പ്രസംഗ ശേഷം ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും ഇരുന്നത് അടുത്തടുത്ത കസേരകളിലായിരുന്നു.
എന്നാല്‍ ഒരക്ഷരം ഇരുവരും മിണ്ടിയില്ല, ഒന്ന് നോക്കുകപോലും ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *