തിരുവനന്തപുരം :ഇന്ന് തന്നെ വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളി.
സെനറ്റ് യോഗം വിളിച്ചു ചേർക്കേണ്ട ഉത്തരവാദിത്തം വൈസ് ചാൻസലറിൽ നിക്ഷിപ്തമാണെങ്കിലും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് യോഗം ചേരാൻ താൽപര്യമില്ലാത്തതുകൊണ്ട് വൈസ് ചാൻസലർ പിന്തിരിയുകയായിരുന്നു.
കഴിഞ്ഞ സെനറ്റ് യോഗം,
സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏക പക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രമേയം അംഗീകരിച്ചതുകൊണ്ട് വീണ്ടും പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം വിളിച്ചു ചേർക്കാനാവില്ലെന്ന വിവരം ഗവർണറുടെ ഓഫീസിനെ അറിയിച്ചിരുന്നു. പ്ലാനിങ് ബോർഡ് വൈസ് ചെയർ മാനെ സെനറ്റ് പ്രതിനിധിയായി ജൂലൈയിൽ തന്നെ നിശ്ചയിച്ചിരുന്നുവെങ്കിലും അദ്ദേഹം പിൻ മാറുകയാ യിരുന്നു.
എന്നാൽ ഗവർണർ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.ഇന്നലെ തന്നെ സെനറ്റ് പ്രതിനിധിയുടെ പേര് നിർബന്ധമായും നൽക ണമെന്നാണ് വിസി യോട് വീണ്ടും ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തിലുള്ള നിലപാട് ചർച്ച ചെയ്യുന്നതിന് നാളെ സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം വൈസ്ചാൻസലർ വിളിച്ചുചേർത്തിട്ടുണ്ട്.
സെനറ്റ് പ്രതിനിധിയെ ആവർത്തിച്ചാവശ്യ പ്പെട്ടിട്ടും നൽകാൻ സർവ്വകലാശാല കൂട്ടാ ക്കാത്തത് കൊണ്ട്, ഒരു സ്ഥാനം ഒഴിച്ചിട്ട് നിലവിലെ സെർച്ച് കമ്മിറ്റി തുടർ നടപടിയുമായി മുന്നോട്ടു പോകാനുള്ള നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചിട്ടുള്ളത്. നിയമനത്തിനുള്ള ആദ്യപടിയായി വിസി നിയമനത്തിനുള്ള അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവി ക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരള വിസി യുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.