കൊല്ലം :കൊല്ലത്ത് നിലമേലിൽ ഗവർണർക്കെതിരെ SFI പ്രതിഷേധം. ഗവർണർ കാറിൽ നിന്നിറങ്ങി പ്രവർത്തകരുടെ സമീപം എത്തി. തുടർന്ന് പോലീസ് 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.50ഓളം പേർ ഉണ്ടായിരുനെന്നും, ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ട ഗവർണർ റോഡിൽ കുതിയിരുന്നു.
മുഖ്യമന്ത്രിക്ക് ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും,മുഖ്യമന്ത്രിയുടെ നേരെയാണ് പ്രതിഷേധം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെയാണോ പ്രതികരിക്കുന്നതെന്നും,ഗവർണർ പോലീസിനോട് ചോദിച്ചു. തിരികെ വാഹനത്തിൽ കയറാതെ ഗവർണർ റോഡിൽ കുത്തിയിരിക്കുന്നു.