ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത് ഒരു കോടി പതിമൂന്നു ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായുള്ള ഹർജ്ജിക്ക് ഇതുവരെ യൂണിവേഴ്സിറ്റി ചെലവിട്ടത് 8ലക്ഷം
നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തൽ
കോടതി ചെലവ് വിസി മാരിൽ നിന്നോ തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ഗവർണർക്കും, മുഖ്യ മന്ത്രിക്കും നിവേദനം
തിരുവനന്തപുരം :സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാ ൻസർമാർ കോടതി ചെലവുകൾക്കായി വിവിധ സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വെളിപ്പെടുത്തി. ശ്രീ എൽദോസ് പി. കുന്നപ്പള്ളിലിന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി വിശദമായ കണക്ക്
നിയമസഭയ്ക്ക് നൽകിയത്.
കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും, കുഫോസ് വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതി സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും,മലയാളം സർവകലാശാല വിസിയായിരുന്ന ഡോ: വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു.
അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും, സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള SLP യുടെ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ വിസി യും കുഫോസ് വിസി യും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപെടുത്തുകയായിരുന്നു. കാലിക്കറ്റ് വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജ്ജി ഹൈ ക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി. രവീന്ദ്രനെ ചുമതലപെടുത്തിയതിന് 6,50000 രൂപ (ആറര ലക്ഷം)രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടു.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽ നിന്നും തുകചെലവിടുന്നത് ആദ്യമായാണ്. ഇത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്.
സർവകലാശാല ഉദ്യോഗസ്ഥർ ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസി മാർ ഫയൽ ചെയ്ത ഹർജ്ജി കൾക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസി മാരിൽ നിന്നോ, യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
*Detalis of actual expenditure placed before Niyamasabha*
Kannur VC- Rs 69,25340
Kufos VC- Rs 35,71311
KTU VC- Rs 1,47515
CLT VC- Rs 4,25000
CUSAT VC – Rs 77500
MalayalamVC Rs 1,00000
Open VC Rs 53000.
Dr. Priya Varghese
(wife of K. K. Ragesh ex MP)- Rs7,80000.