ഷീനാ ഷുക്കൂറിന്റെ PHD വിവാദം ;ഗവേഷണ ലേഖനങ്ങളും കോപ്പിയടിച്ചത്, സുപ്രീം കോടതി വിധിയെ സ്വന്തം കണ്ടെത്തലാക്കി ;കണ്ണൂർ യൂണിവേഴ്സിറ്റി എത്തിക്സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

11/3/23

തിരുവനന്തപുരം :എംജി മുൻ പിവിസി
ഡോ:ഷീന ഷുക്കൂർ പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം മാത്രമല്ല വിവിധ   ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും കോപ്പിയടിച്ചതാണെന്ന് തെളിയിക്കുന്ന രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു.

87% വരെ സിമിലാരിറ്റി ഇണ്ടക്സ്( സമാന സൂചിക ) പ്ലാജറിസം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Uniform Civil Code – The notion unmet എന്ന ലേഖനത്തിൽ 87%വും, High Incidents Of Rape എന്ന ലേഖനത്തിൽ 82%വും പ്ലാജറിസം പരിശോധനയിൽ സിമിലാരിറ്റി ഇൻക്സ് ആയി കണ്ടെത്തിയിട്ടുണ്ട്.

High Incidents Of Rape എന്ന ലേഖനത്തിൽ സ്വന്തം കണ്ടെത്തലായി സുപ്രീം കോടതിയുടെ നവംബർ 2003ലെ വിധി (കർണാടക സ്‌റ്റേറ്റ് vs പുട്ടാരാജ) അതേപടി പകർത്തിയിരിക്കുകയാണ്.ഒരു ഗവേഷണ ലേഖനത്തിൽ ഏറ്റവും മർമ്മ പ്രധാനമായ കണ്ടെത്തൽ (conclusion) കോപ്പിയടിക്കുന്നത് വിരളമാണ്.

പ്ലാജറിസം പരിശോധന കമ്മിറ്റി അധ്യക്ഷപദവി 

സർവ്വകലാശാല നിയമപഠനവകുപ്പ് മേധാവി എന്ന നിലയിൽ ഗവേഷണത്തിന്റെ മൂല്യ ബോധം ഉറപ്പ് വരുത്താനുള്ള
എത്തിക്സ് കമ്മിറ്റി(Ethics Committee)യുടെ ചെയർമാനായി ഷീനാ ഷുക്കൂറിനെ വിസി നിയമിച്ചിരിക്കുകയാണ്. ഷീന യെ അടിയന്തരമായി പ്രസ്തുത പദവിയിൽ നിന്നും നീക്കണമെന്നും ഇവരുടെ പ്രബന്ധത്തിന്മേൽ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റി നിർത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കണ്ണൂർ വിസി യോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *