21/11/22
തിരുവനന്തപുരം :ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനില്ലെന്ന്ഗവര്‍ണര്‍.സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം. ബന്ധുനിയമനങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.
യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവരെ മാത്രമേ വിസിമാരായി നിയമിക്കാനാവൂ. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സ്വജനപക്ഷപാതം അവസാനിപ്പിക്കേണ്ടത് തന്‍റെ ചുമതലയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കാര്യപ്രാപ്തിയില്ലായ്മയായി കണക്കാക്കാം.സാങ്കേതിക സര്‍വകലാശാല വിസി സിസാ തോമസിനെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കാത്തത് ക്രിമിനല്‍ കുറ്റമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.