ഇന്ദ്രൻസിൻ്റെ ലൂയിസ് നവംബർ 25-ന് തീയേറ്ററിൽ1 min read

21/11/22

ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് നവംബർ 25‌ -ന് തീയേറ്ററിലെത്തും.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്.

ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്ത വേഷം. എന്നാണ് ഇന്ദ്രൻസിൻ്റെ വാക്കുകൾ. തീർച്ചയായും വ്യത്യസ്തമായൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് ഇന്ദ്രൻസിൻ്റെ ലൂയിസ് .കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതൽ സമയം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. പ്രേക്ഷകരും ലൂയിസിനെ ഇഷ്ടപ്പെടും.പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിൻ്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകൻ ഷാബു ഉസ്മാൻ പറയുന്നു.

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താരനിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

കൊട്ടുപള്ളിൽ മൂവീസ് പ്രൊഡഷനു വേണ്ടി റ്റിറ്റി എബ്രഹാം നിർമ്മിക്കുന്ന ലൂയിസ്, ഷാബു ഉസ്മാൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ – മനുഗോപാൽ,ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം – റോണി റാഫേൽ ,ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് – ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി – ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ – എസ്.കെ.ഡി കണ്ണൻ, പി.ആർ.ഒ -അയ്മനം സാജൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *