2/11/22
തിരുവനന്തപുരം :ഗവർണർ സമാന്തര സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി.കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് ഗവര്‍ണര്‍ സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നു. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാകുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയവരെയാണ് കേരളത്തില്‍ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ നിയമിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നു. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാകുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയവരെയാണ് കേരളത്തില്‍ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ നിയമിതരായത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ പോലും മറികടന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്ട് ഉണ്ടാകുന്നത്. ചാന്‍സിലര്‍ ഭരണഘടനാ പദവിയല്ല, മറിച്ച് സര്‍വകലാശാല നിയമ പ്രകാരമുള്ള പദവിയാണ്. വൈസ് ചാന്‍സിലര്‍ക്കെതിരെ സര്‍വകലാശാല നിയമമനുസരിച്ചെ നടപടി എടുക്കാന്‍ സാധിക്കു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതിയാണ് ഗവര്‍ണര്‍ വി.സി. മാരോട് രാജി ആവശ്യപ്പെട്ടത്. ഇത് കോടതി പോലും അംഗീകരിച്ചില്ല. ഇതു തന്നെ നടപടി നിയമപരമല്ല എന്ന് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് നിര്‍ദ്ദേശം നല്‍കാന്‍ ഇവിടെ സര്‍ക്കാരുണ്ട്. അവരുടെ ജോലി ചെയ്യാന്‍ അവര്‍ക്ക് അറിയാം. അവരെല്ല താനാണ് ഇത് ചെയ്യേണ്ടത് എന്ന വ്യാമോഹം ഉണ്ടെങ്കില്‍ അത് മനസ്സിലിരുന്നാല്‍ മതി.
ഇതില്‍ നിന്ന് വ്യക്തമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച ഇവരെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നത്. ഗവര്‍ണറുടെ സ്ഥാനത്തിരുന്നു ചാന്‍സിലര്‍ പദവിയിലൂടെ തെറ്റായ നടപടികള്‍ സ്വീകരിക്കാം എന്ന് ചാന്‍സലര്‍ കരുതരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. . ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം എന്നതാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം. നമ്മുടെ നാല് സര്‍വകലാശാലകള്‍ ആദ്യ നൂറിന്റെ പട്ടികയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഈ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്‌എസ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉള്‍പ്പെടെ എതിര്‍പ്പുകള്‍ ഉയരുന്നു. ഇവരുടെ അടിസ്ഥാനരഹിത പ്രചരണങ്ങളില്‍ സര്‍ക്കാര്‍ വീഴില്ലെന്നും കേരളത്തില്‍ വി.സിമാരെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കേന്ദ്ര സര്‍വകലാശാല വി.സിമാരുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകൾ ഒപ്പിടില്ല എന്ന നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.ഒരിക്കൽ കൂടി ബിൽ അയച്ചാൽ ഗവർണർക്ക് ഒപ്പിട്ടെ മതിയാവൂ. മന്ത്രിമാരുടെ പ്രീതി തീരുമാനിക്കാൻ നിയമസഭയുണ്ട്. എല്ലാം തന്നിലാണെന്ന് വരുത്തിതീർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു