G S T വരുമാനത്തിൽ റെക്കോർഡ് വളർച്ച1 min read

1/5/23

ഡൽഹി :രാജ്യത്തെ GST വരുമാനത്തിൽ റെക്കോർഡ് വളർച്ച.ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ ജിഎസ്ടി വരുമാനത്തില്‍ 12% വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 20ന് മാത്രം 68,228 കോടി രൂപ ജിഎസ്‌ടി വഴി ഖജനാവിലേക്ക് എത്തി. ഇതുവരെയുള്ള ജിഎസ്‌ടി വരുമാന ചരിത്രത്തില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കേരളത്തിലെ ഏപ്രില്‍ മാസത്തെ ജിഎസ്‌ടി വരുമാനം 3010 കോടി രൂപയാമ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 2689 കോടി ആയിരുന്നു. സംസ്ഥാനത്തിന്റെ ജിഎസ്‌ടി വരുമാനത്തിലും 12 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വർഷം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *