ഗുരുകുഞ്ചുക്കുറുപ്പ് (1880-1973) ഇന്ന് 50-ാം ഓർമ്മ ദിനം…. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ1 min read

2/4/23

പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരുകുഞ്ചു കുറുപ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലെ തകഴി ഗ്രാമത്തിലെ പൊയ്പ്പള്ളിക്കുളം കുടുംബത്തിൽ 1880-ൽ ജനിച്ചു.കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനായിരുന്നു ഗുരുകുഞ്ചുക്കുറുപ്പ്.അദേഹത്തിൻ്റെ പച്ച, കത്തിവേഷങ്ങൾ പ്രശസ്തമാണ്. കേരളത്തിലെ കഥകളി കലാകാരന്മാരിൽ ഏറ്റവും പ്രഗൽഭരുടെ ഗണത്തിലാണ് ഗുരു കുഞ്ചുക്കുറുപ്പ് കരുതപ്പെടുന്നത്. വള്ളത്തോൾ നാരായണമേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോൾ അദ്ദേഹം ഗുരുകുഞ്ചു കുറുപ്പിനെ കഥകളിയുടെ പ്രധാന അദ്ധ്യാപകനായി ക്ഷണിച്ചു.10 വർഷകാലം കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു.ഹംസം, കാട്ടാളൻ, കുചേലൻ, ബ്രാഹ്മണൻ എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കഥകളി വേഷങ്ങളായിരുന്നു.പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കരപിള്ളയുടെ അമ്മാവനാണ് ഗുരു കുഞ്ചുക്കുറുപ്പ്. കോട്ടയം ജില്ലയിലെ കുറിച്ചിയിലെ കൊച്ചാപ്പിരാമൻ മാരുടെ പക്കൽ നിന്നാണ് കഥകളി അഭ്യസിച്ചത്. ഇതിനു ശേഷം ചമ്പക്കുളം ശങ്കു പിള്ളയുടെ കീഴിൽ അദ്ദേഹം കഥകളി ഉപരിപഠനം നടത്തി.1956-ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുസ്ക്കാരം, 1969-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചു.1965-ൽ പത്മശ്രീ, 1971 ൽ പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ചു.1973 ഏപ്രിൽ 2 തീയതി അന്തരിച്ചു. കഥകളിക്ക് ഇത്രയധികം സംഭാവന ചെയ്ത ഈ ഭീഷ്മാചാര്യൻകാലത്തിൻ്റെ കുത്തൊഴുക്കിൽ വിസ്മരിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *