11/7/22
അണമുറിയാത്ത സ്നേഹവായ്‌പ്പ് പെരുന്നാൾ ദിനത്തിൽ കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിഗാന്ധി ഭവൻ
ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം ഗാന്ധി ഭവനിൽ വെച്ച് പഠനഉപകരണ വിതരണവും ഉപഹാര സമർപ്പണവും ബഹുമാനപെട്ട എക്സ് എം പി.പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ മുഖ്യഅതിഥി ആയിരുന്നു… ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം ഡി അനിൽകുമാർ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു.
വിദ്യ സ്വാഗതവും ലക്ഷ്മി നന്ദി യും രേഖ പെടുത്തി. സിനിമ താരം വഞ്ചിയൂർ പ്രവീൺകുമാർ. അജയ് തുണ്ടതിൽ. അജിൽ മണിമുത്ത്.
ഡോക്ടർ തീമോത്തിലിയോ രാജ്. ആക്കുട്ടി. ജിജ സുരേന്ദ്രൻ. പുഷ്പരാജ്. ആദിത്യ സൂര്യ. മാസ്റ്റർ ആദർശ് എന്നിവർക്ക് യോഗത്തിൽ വെച്ച് പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകിആദരിച്ചു.
ആരാലുംമൂട് ചന്ദ്രബാബു. ഡോക്ടർ സന്തോഷ് നായർ റസൽ സ ബർമതീ. സുധ സുധാകരൻ എന്നിവർ ആശംസകൾ നേർന്നു..
തുടർന്ന് കുട്ടികൾക്ക് പഠനോ പകരണം വിതരണവും നടന്നു