ഒട്ടുമിക്ക മത്സ്യവിഭവങ്ങള്‍ കഴിക്കുന്ന മലയാളികള്‍ക്കും പ്രിയപ്പെട്ട മത്സ്യമാണ് മത്തി. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്.
മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ഗുണങ്ങള്‍ നോക്കാം
ഹൃദയാരോഗ്യം:
മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുണ്ട്.
പ്രതിരോധശേഷി :
ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.
മാനസികാരോഗ്യം:
ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്ന ഒന്നാണ്.
പ്രമേഹമുള്ളവര്‍ക്കും മികച്ച ഓപ്ഷന് :
ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്ന കാര്യമാണ്.
എല്ലുകളുടെ ആരോഗ്യം ;
മത്തിയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.