തിരുവനന്തപുരം :തകർത്തു പെയ്യുന്ന മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തലസ്ഥാനത്ത് ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. നെയ്യാറ്റിൻകര, വഞ്ചിയൂർ, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.ജില്ലയിലെ കരമനയാർ, നെയ്യാർ എന്നി നദികൾ അപകടകരമാം വിധത്തിൽ വെള്ളം നിറയാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഇന്നലെ തന്നെ കേന്ദ്രം നൽകികഴിഞ്ഞു. ഈ നിലയിൽ മഴ തുടർന്നാൽ പ്രളയ സമാനമായ സ്ഥിതിവിശേഷം ജില്ലയിൽ ഉണ്ടായേക്കാമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.