തിരുവനന്തപുരം: ജില്ലയില്‍ അട്ടക്കുളങ്ങര തിരുവല്ലം റോഡില്‍, മണക്കാട് – പെരുനെല്ലി റോഡില്‍ നിന്നും കഴക്കൂട്ടം കോവളം ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുന്‍പായുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതുവഴി ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുന്നത് നിരോധിച്ചു. മണക്കാട് ഭാഗത്ത് നിന്നും ബൈപ്പാസ് റോഡിലേക്ക് പോകുന്ന ഭാരമുള്ള വാഹനങ്ങള്‍ മണക്കാട് – വലിയതുറ റോഡ് വഴിയോ അട്ടക്കുളങ്ങര – ഈഞ്ചക്കല്‍ റോഡ് വഴിയോ മാറി പോകേണ്ടതാണെന്ന് പൊതുമരാമത്തു വകുപ്പ് എക്‌സിക്യൂട്ട്ീവ് എഞ്ചിനീയര്‍ അറിയിച്ചു.