വ്യാജ ചരിത്രവും , ഇല്ലാത്ത അവകാശ വാദവുമായി സമുദായ സംഘടനയുടെ വെബ്സൈറ്റ്1 min read

20/2/23

തിരുവനന്തപുരം :”വായിൽ തോന്നിയത് കോതക്ക് പാട്ട് ”എന്നത് പോലെ ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത വിവരക്കേടുകൾ ഉൾപ്പെടുത്തി സമുദായത്തിന്റെ എന്ന പേരിൽ ഒരു വെബ്സൈറ്റ്. vilakkithalanair. com എന്ന പേരിൽ അടുത്തകാലത്തായി രൂപീകരിച്ച വെബ്സൈറ്റിലാണ് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധമുള്ള വിവരങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്.
‘വിളക്കിത്തല നായർ സഭ ‘എന്ന സംഘടനയാണ് ഈ വെബ്സൈറ്റ് നിർമിച്ചത്.

സമുദായത്തിന്റെ ചരിത്രം എന്നപേരിൽ കേട്ട് കേൾവി പോലുമില്ലാത്ത വിവരങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.
പരസ്പര ബന്ധമില്ലാത്തതും, ജാതിസ്പർദ്ധ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ഉണ്ട്.

‘വിളക്കിത്തല നായർ സഭ ‘എന്ന സംഘടനയുടെ രജിസ്റ്റർ നമ്പർ തെറ്റിദ്ധാരണ ഉണ്ടാകും വിധമാണ് രേഖപെടുത്തിയിരിക്കുന്നത്.29-05-2020ൽ രജിസ്റ്റർ ചെയ്ത ഈ സംഘടനയുടെ യഥാർത്ഥ രജിസ്റ്റർ നമ്പരായ TVM/TC/274/20ന് പകരം TVM/TC/274/20/2012എന്നാണ് വെബ്സൈറ്റിൽ സംഘടനയുടെ രജിസ്റ്റർ നമ്പർ രേഖപെടുത്തിയിരിക്കുന്നത്. യഥാർത്ഥ രജിസ്റ്റർ നമ്പറിൽ 2012എന്ന വർഷം എന്തിന് ചേർത്തു എന്നത് വെബ്സൈറ്റിലെ കൂടുതൽ വിവരങ്ങളിലേക്ക് കടന്നാൽ മനസിലാകും.

‘വിളക്കിത്തല നായർ സഭ ‘എന്ന സംഘടന വിളക്കിത്തല നായർ സമുദായത്തിന് വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന് വരുത്തിതീർക്കുക, ഈ സംഘടനയാണ് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏക സംഘടനയാണ് വിളക്കിത്തല നായർ സഭ എന്ന് വെബ്സൈറ്റ് സന്ദർശിക്കുന്നവർ ധരിക്കുക എന്ന ഉദ്ദേശവും, അതുവഴി മറ്റ് സംഘടനകളെ ഇടിച്ചു താഴ്ത്തുക എന്ന ലക്ഷ്യവും ഉള്ളതായി തോന്നിപോകുന്നു.

OEC വിദ്യാഭ്യാസ ആനുകൂല്യം വിളക്കിത്തല നായർ സമൂഹത്തിന് നേടി കൊടുത്തത് ഈ സംഘടനയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ വെബ്സൈറ്റിൽ ഉണ്ട്.
2014ൽ വിളക്കിത്തല നായർ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക ഉണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടിയുടെ നിർദ്ദേശ പ്രകാരം റിട്ട. IAS ഉദ്യോഗസ്ഥൻ PP ഗോപി കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ആനുകൂല്യം കിട്ടിയത്. അന്ന് വിളക്കിത്തല നായർ സമുദായത്തെ പ്രതിനിധികരിച്ച് ഗോപി കമ്മീഷന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത് “വിളക്കിത്തല നായർ മഹാസഭയും “അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാറുമാണ്. എന്നാൽ വെങ്ങാനൂർ വിജയകുമാർ വിളക്കിത്തല നായർ സഭയിലെ ഒരിക്കലും അംഗമായിരുന്നില്ല. അദ്ദേഹം നേടികൊടുത്ത OEC ആനുകൂല്യം വിളക്കിത്തല നായർ സഭ നേടിത്തന്നതാണെന്ന് വരുത്താൻ വെബ്സൈറ്റിൽ ശ്രമിച്ചിട്ടുണ്ട്. അതിനായി വിളക്കിത്തലനായർ മഹാസഭ യിലെ ജനറൽ സെക്രട്ടറിയായ വെങ്ങാനൂർ വിജയകുമാർ 6മാസക്കാലം വിളക്കിത്തല നായർ സഭയിൽ പ്രവർത്തിച്ചു എന്നുപോലും എഴുതി പിടിപ്പിച്ചിട്ടുണ്.2020ൽ രജിസ്റ്റർ ചെയ്ത സംഘടന എങ്ങനെ 2014ലെ ആനുകൂല്യം നേടി തന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനെ നേരിടാൻ വേണ്ടിയാണ് സഭയുടെ രജിസ്റ്റർ നമ്പറിൽ 2012എന്ന വർഷം ചേർത്തിരിക്കുന്നത് എന്നത് വ്യക്തമാണ്.

‘വിളക്കിത്തല നായർ സഭ ‘എന്ന സംഘടന ഒരു സമുദായ സംഘടനയായല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ ബൈലോ പ്രകാരം ഇതൊരു കൾച്ചറൽ സൊസൈറ്റിയാണ്. കരയോഗങ്ങളോ, ജില്ലാ കമ്മറ്റികളോ, സംസ്ഥാന കമ്മറ്റിയൊ വേർതിരിച്ച് രൂപീകരിക്കാൻ ഈ സംഘടനക്ക് അധികാരമില്ല .ജാതിയിൽ പെട്ടവർക്ക് മാത്രമല്ല ആർക്ക് വേണമെങ്കിലും ബൈലോ പ്രകാരം അംഗത്വം നേടാം. എന്നിരിക്കെ ഈ സംഘടനയുടെ പേരിൽ സുരേഷ് കുന്നത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ് .

ഒരു സംഘടനയുടെയൊ, സമുദായത്തിന്റെയൊ വ്യക്തമായ ചരിത്രവും, പ്രവർത്തനങ്ങളും സമൂഹത്തെ അറിയിക്കാനായാണ് വെബ്സൈറ്റ് സാധാരണ ഉണ്ടാകാറുള്ളത്. സമുദായത്തിന്റെ പേര് സേർച്ച്‌ ചെയ്യുന്ന ഏതൊരാളിന്റെയും മുൻപിൽ എത്തുക ഈ രേഖകൾ ആയിരിക്കും. അതിനാൽ വസ്തുതകളെ മറച്ചു പിടിച്ച് സ്വയം ആളാവൻ വേണ്ടി ചില സ്വാർത്ഥമതികൾ മനഃപൂർവം സൃഷ്ടിക്കുന്ന നിലവാരം തൊട്ട് തീണ്ടാത്ത ഇത്തരം വെബ്സൈറ്റുകളെ നിരോധിക്കാനുള്ള നടപടികൾ ഐ ടി വകുപ്പുകൾ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *