കൊച്ചി :കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലറായി ഡോ:മോഹൻ കുന്നുമ്മേലിന് പുനർനിയമനം നൽകിയത് ചോദ്യംചെയ്ത് സച്ചിൻ ദേവ് എംഎൽഎ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ക്വാവാ റണ്ടോ ഹർജ്ജി ചീഫ് ജസ്റ്റിസ് സ്നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.
യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാതെയുള്ള വിസി നിയമന നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജ്ജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഗവർണർ യൂണിവേഴ്സിറ്റി നിയമപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ചു വെങ്കിലും, സർക്കാർ തന്നെ ഫയൽ ചെയ്ത ഹർജ്ജിയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്ത ശേഷം, സെർച്ച് കമ്മിറ്റി കൂടാതെ നടത്തിയ പുനർ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ക്വാവാറണ്ടോ ഹർജി നിലനിൽക്കുന്നതല്ലെ ന്ന് കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രനെ അഡ്വക്കേറ്റ് ജനറലിന്റെ നിയമപദേശത്തിന്റെഅടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി ഒഴിവാക്കി നടത്തിയ പുനർ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും ശരിവെച്ച പശ്ചാത്തലത്തിലാ യിരുന്നു മോഹൻകുന്നുമ്മേലിന് കഴിഞ്ഞ ഒക്ടോബർ 26 മുതൽ പുനർ നിയമനം നൽകി ഗവർണർ വിജ്ഞാപനം ഇറക്കിയത്.