കൊച്ചി :ഹർജ്ജിയിന്മേലുള്ള വാദങ്ങൾക്കിടെ വാക്കാലുള്ള പരാമർശങ്ങൾ മേലിൽ ഒഴിവാക്കുമെന്ന് ചീഫ് ജസ്റ്റിസ് ആഷിക് ജിലേന്ദ്ര ദേശായിയും ജസ്റ്റിസ് വി.ജി.അരു ണും.ഇന്ന് മറ്റൊരു ഹർജിയുടെ വാദ മദ്ധ്യേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കെ- ഫോൺ പദ്ധതിയിൽ CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ പൊതുതാത്പര്യ ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവേ കോടതിയുടെ ഭാഗത്ത് നിന്നും ഹർജിക്ക് പിന്നിൽ പബ്ലിക് ഇൻററ സ്റ്റാണോ അതോ പബ്ലിസിറ്റി ഇന്ററ സ്റ്റാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിനോട് ആരാഞ്ഞിരുന്നു.ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മേലിൽ ഇത്തരം പരാമർശങ്ങൾ കോടതിയിൽ ഒഴിവാക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചത്.
പ്രതിപക്ഷ നേതാവിന്റെ ഹർജി സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.സർക്കാർ വാദം കേട്ടതിനു ശേഷം മാത്രമേ ഹർജി ഫയൽ സ്വീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനം കൈക്കൊള്ളുകയുള്ളു.