നെയ്യാറ്റിൻകര : നെല്ലിമൂട് മുലയൻതാന്നി ഭദ്രകാളി ദേവീക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ച് ഹിന്ദുമത സമ്മേളം ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജ വിലകൾ കൂട്ടിയത് ശക്തമായ പ്രതിഷേധമാണ്. റവന്യൂ വകുപ്പിന്റെ ക്ഷേത്ര ഭൂമികൾ ഡിജിറ്റൽ ചെയ്തു പുറമ്പോക്ക് ഭൂമിയാക്കുനെതിരെയും ക്ഷേത്ര ഭൂമികൾ ക്ഷേത്ര സ്വത്തുക്കളാണെന്നുംപുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുതെരുന്നും സംസ്ഥാന സർക്കാർ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സർവോയിൽ അതാതു ക്ഷേത്ര ഭൂമികൾ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് പൊന്നയ്യൻ , ക്ഷേത്ര ചെയർമാൻ പ്രേംകുമാർ, ക്ഷേത്ര സെക്രട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു.