സിദ്ധീഖിന്റെ കൊലപാതകം :പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും1 min read

29/5/23

മലപ്പുറം :സിദ്ദിഖ് വധകേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലട്രിക് കട്ടര്‍, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്.

കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികള്‍ക്ക് ആരെങ്കിലും സഹായം നല്‍കിയോ എന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികള്‍ കടക്കാൻ ശ്രമിച്ചത്. നേരത്തെ പെരിന്തല്‍മണ്ണയില്‍ ഹോട്ടലില്‍ ജോലി ചെയ്യുമ്ബോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *