തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ മകൻ വി.എ. അരുൺകുമാറിന്, ഐഎച്ച്ആർഡി ഡയറക്ടറായി നിയമിക്കാൻ കഴിഞ്ഞ ആഴ്ച നടന്ന ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നൽകി യതായി അറിയുന്നു.
2001ൽ ഐഎച്ച്ആർഡിയിൽ ഏഐസിടിഇ സ്കീമും ശമ്പളവും ഡയറക്ടർ, അഡിഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ,പ്രിൻസിപ്പൽ, പ്രൊഫസർ എന്നീ തസ്തികകൾക്ക് നടപ്പിലാക്കിയതിനാൽ എഐസിറ്റിഇ യോഗ്യതയില്ലാത്ത അരുൺ കുമാറിന് ആറാം റാങ്കാണ് സെലക്ഷൻ കമ്മറ്റി നൽകിയത്. എന്നാൽ സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് അരുൺകുമാറിന് ഒന്നാം റാങ്ക് നൽകാൻ കമ്മിറ്റി നിർബന്ധിതമായതെന്ന് അറിയുന്നു.
നിയമസഭാ സമ്മേളനം സമാപിച്ച ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കും.
അരുൺകുമാറിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ ഒക്ടോ:23 ന് ഹൈ ക്കോടതി വാദം കേൾക്കാനിരിക്കെയാണ് തിരക്കിട്ട നിയമനം.അരുൺകുമാറിന് ഡയറക്ടർ തസ്തികയ്ക്ക് AICTE നിശ്ചിയിച്ച യോഗ്യതകളി ല്ലെന്ന സ്റ്റേറ്റ്മെന്റ്AICTE അഭിഭാഷകൻ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഹർജ്ജി യിൽ സർക്കാർ ഇതേവരെ എതിർ സത്യവാഗ്മൂലം നൽകിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, കുസാറ്റ് മുൻ വിസി, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി എന്നിവരായിരുന്നു സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.
ഇന്റർവ്യുവിൽ അരുൺകുമാറിന് ഒന്നാം റാങ്ക് നൽകിയ ഇന്റർവ്യു ബോർഡിലെ വിദഗ്ധ അംഗങ്ങളായ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, സങ്കേതിക വിദ്യാഭ്യാസ ഡയറ ക്ടർ, എന്നിവരെ ഈ മാസം ഒഴിവ് വരുന്ന സാങ്കേതിക സർവ്വകലാശാലയുടെയും, ഡിജിറ്റൽ സർവ്വകലാശാലയുടെയും വിസി മാരായി നിയമിക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് ഇന്ന് നൽകി.
ഈ അടുത്തയിട അന്തരിച്ച ഒരു സിപിഎം നേതാവിന്റെ അഭിലാഷം കണക്കിലെടുത്താണ് IHRD യിലെ സിപിഎം അനുഭാവ അധ്യാപക സംഘടനയിൽ അംഗങ്ങളായ പ്രിൻസിപ്പൽമാരെയും,സീനിയർ പ്രൊഫസ്സർമാരെയും ഒഴിവാക്കി അരുൺകുമാറിന് നിയമനം നൽകുന്നതെന്നും,
മികച്ച യോഗ്യതയുള്ളവരെ പിന്തള്ളി മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്ക് സർവ്വകലാശാലകളിൽ അസിസ്റ്റൻറ് പ്രൊഫസർമാരായി നിയമനംനൽകിയ തിന് സമാനമായാണ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി ഐഎച്ച്ആർഡി ഡയറക്ടറെ നിയമിക്കുവാ നുള്ള സർക്കാർ നീക്കമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.