UGC നിഷ്കർഷിച്ച യോഗ്യതയില്ലാത്തവരെ പ്രിൻസിപ്പൽമാരാക്കാൻ നീക്കമെന്ന് ആരോപണം ; പ്രിൻസിപ്പൽ പ്രൊമോഷനെ തുടർന്നുള്ള അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ PSC റാങ്ക് പട്ടികയിൽനിന്നുള്ള നിയമനങ്ങൾ പ്രതി സന്ധിയിലെന്നും,പോളിടെക്‌നിക്കുകളിൽ AICTE യോഗ്യത ഇല്ലാത്തവർക്കും പ്രിൻസിപ്പൽ നിയമനം നടത്താൻ നീക്കമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

24/9/22

തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പോളിടെക്നിക്ക് കോളേജുകളിലും യോഗ്യതയുള്ളവരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിന് വിലങ്ങുതടിയായി അധ്യാപക സംഘടനകൾ. നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങിയതായി ആരോപണം. നാല് വർഷമായി 66 സർക്കാർ കോളേജുകളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്.പോളിടെക്നിക്കുകളിൽ എഐസിറ്റിഇ അംഗീകാരമില്ലാത്ത പാർടൈം എം ടെക് കാർക്കും പ്രിൻസിപ്പൽമാരായി നിയമനം നൽകി.

യൂ ജിസി യുടെയും, എഐസിറ്റിഇ യുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ കോളേജുകളിലും പോളിടെക്നിക് കോളേജുകളിലും പ്രിൻസിപ്പൽമാരുടെ നിയമനങ്ങൾ നടത്തേണ്ടത്. സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരുടെ ഒഴിവുകളിൽ നിയമിക്കുന്നതിന് പരിഗണിച്ച120 അപേക്ഷകരിൽ,
യൂജിസി യോഗ്യതയുള്ള 43 പേരെ പ്രിൻസിപ്പൽ മാരായി നിയമിക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പും,പബ്ലിക് സർവീസ് കമ്മീഷനും സർക്കാരിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമനത്തിന് തയ്യാറാക്കിയ യോഗ്യത പട്ടികയിൽ സംഘടനാ നേതാക്കൾക്ക് കടന്നുകൂടുവാൻ കഴിയാത്തതുകൊണ്ട് കഴിഞ്ഞ രണ്ടുമാസമായി നിയമനഉത്തരവിറക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

സ്ഥിരം പ്രിൻസിപ്പൽ മാരില്ലാത്തത്കൊണ്ട് സീനിയർ അധ്യാപകർ ക്കാണ് കോളേജുകളുടെ ഭരണ ചുമതല നൽകിയിട്ടുള്ളത്.

സംഘടനാ നേതാക്കളെ യുജിസി യുടെയും എഐ സിടിഇ യുടെയും വ്യവസ്ഥകൾ ഇളവുചെയ്ത് പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനാണ് നിയമനങ്ങൾ വൈകിക്കുന്നതെന്നറിയുന്നു.ഗവേഷണ ബിരുദവും, 15 വർഷത്തെ അധ്യാപന പരിചയവും യൂജിസി അംഗീകൃത ജേർണലുകളിലെ പ്രസിദ്ധീകരണങ്ങളും, 110 പോയിന്റ് ഗവേഷണ സ്കോറുമാണ് പ്രിൻസിപ്പൽ നിയമനത്തി നുള്ള യോഗ്യതകൾ. എന്നാൽ മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി 15 വർഷത്തെ അധ്യാപന പരിചയം എന്നത് അധ്യാപന സർവിസ് ആയി ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയെങ്കിലും,യൂജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രിൻസിപ്പൽ നിയമന പട്ടികയിൽ മാറ്റം വരുത്താൻ കോളേജ് വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.

പോളിടെക്‌നിക്കുകളിൽ എ ഐ സി റ്റി ഇ അംഗീകരിക്കാത്ത പാർട്ട്‌ ടൈം എംടെക് ബിരുദധാരികൾക്ക് പ്രിൻസിപ്പൽ പ്രമോഷൻ നൽകാനുള്ള സർക്കാർ തീരുമാനവും കേന്ദ്രനിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് ചോദ്യം ചെയ്ത് പോളിടെക്‌നിക് അധ്യാപകർ ഫയൽചെയ്ത ഹർജ്ജി ഇപ്പോൾ അഡ്മിന്ട്ട്രേറ്റീവ് ട്രിബ്യുണലിന്റെ പരിഗണയിലാണ്.

കേന്ദ്ര റെഗുലേഷനുകളിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരുകൾ ക്ക് അധികാരമില്ലെന്നിരിക്കെയാണ് കോളേജുകളിലെയും പോളിടെക്‌നിക്കു കളിലെയും പ്രിൻസിപ്പൽമാരുടെ യോഗ്യതകളിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്.

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം വൈകുന്നത് കൊണ്ട് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

യൂജിസി /എഐസിറ്റിഇ യോഗ്യതയുള്ളവരെ മാത്രമേ ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലും, പോളി ടെക്‌നിക്കുകളിലും പ്രിൻസിപ്പൽമാരായി നിയമിക്കാൻ പാടുള്ളു വെന്നും പ്രിൻസിപ്പൽ നിയമനങ്ങൾ നടത്തുന്നത് വൈകരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *