തിരുവനന്തപുരം :സ്പെഷ്യൽ റൂൾസ് ഭേദഗതിയിലൂടെ വിവാദമായ ഐഎച്ച്ആർഡി ഡയറക്ടറുടെ നിയമനത്തിനുള്ള ഇൻറർവ്യൂവിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ മകൻ വി. എ. അരുൺകുമാറിന് ഡയറക്ടർക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തിരുവനന്തപുരത്ത് നടന്ന ഇന്റർവ്യുവിൽ
വി.എസ്. അച്യുതാനന്ദൻറെ മകൻ വി.എ. അരുൺ കുമാറിനെ കൂടാതെ അഞ്ചുപേർ പങ്കെടുത്തു. 10 പേരായിരുന്നു അപേക്ഷകരായു ണ്ടായിരുന്നത്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, കുസാറ്റ് മുൻ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ.
അരുൺകുമാർ ഒഴികെ, ഇൻറർവ്യൂവിൽ പങ്കെടുത്ത വരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളേജ്കളിൽ പ്രിൻസിപ്പൽമാരായും സീനയർ പ്രൊഫസർമാരായും സേവനം അനുഷ്ഠിച്ച വരാണ്.
ഐഎച്ച്ആർഡിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഇൻറർവ്യൂ ബോർഡ് ആരാഞ്ഞത്.
ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ രണ്ട് പേർക്ക് മാത്രമേ
എഐസിടിഇ യുടെ പുതിയ റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളൂ വെന്ന് അറിയുന്നു. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറും.
അരുൺകുമാറിന് ഡയറക്ടറുടെ ചുമതല നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജ്ജി ഹൈക്കോട തിയുടെ പരിഗണയിലാണ്.