വീണ വിജയന് മാസപ്പടി നൽകിയ സാന്റാ മോണിക്കയുടെ ഡയറക്ടർ Dr . റെനി സെബാസ്റ്റ്യൻ സിൻഡിക്കേറ്റ് അംഗമായത് SFI അറിഞ്ഞില്ലേ എന്ന് KSU, സാന്റോ മോണിക്കയുടെ ഡയറക്ടർ SFI ക്കും മാസപ്പടി നൽകുന്നുണ്ടോ എന്നും KSU സംസ്ഥാന വൈസ് പ്രസിഡന്റ്‌ആൻ സെബാസ്റ്റ്യൻ1 min read

തിരുവനന്തപുരം :വീണ വിജയന്റെ മാസ പടി വിവാദത്തിൽ പെട്ട വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട്ഏജൻസിയായ സാന്റോ മോണിക്കയുടെ ഡയറക്ടർസിൻഡിക്കേറ്റ് അംഗമായത് എസ്എഫ്ഐ അറിഞ്ഞില്ലേ? എന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ്‌   ആൻ സെബാസ്റ്റ്യൻ.

SFI പ്രസിഡന്റ് അനുശ്രീക്ക് അഭിവാദ്യം നേർന്ന സംസ്ഥാന സെക്രട്ടറി ആർഷോ ഒപ്പം നിയമിച്ച റെനി സെബാസ്റ്റ്യന്റെ സിൻഡിക്കേറ്റ് അംഗത്വം കണ്ടതേയില്ലെന്നും . എസ്എഫ്ഐ യ്ക്കും സാന്റോ മോണിക്ക മാസപ്പടി നൽകുന്നുണ്ടോ എന്നും കെഎസ്‌യു വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആൻ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് അംഗമായി വിദേശപഠനത്തിന് വിദ്യാർഥികളെ അയക്കുന്ന പ്രൈവറ്റ് ഏജൻസി സാന്റാ മോണിക്കയുടെ ഡയറക്ടർ Dr . റെനി സെബാസ്റ്റ്യൻ നിയമിക്കപ്പെട്ടിരിക്കുന്നു … കേരളത്തിലെ കലാലയങ്ങളിൽ 37% സീറ്റുകൾ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു എന്നും അതിന് കാരണം വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കാണെന്നും പ്രമുഖ ചാനലിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ട് അധികദിവസം ആയിട്ടില്ല … കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിദേശത്തേക്കയച്ച ക്രെഡിറ്റ് അവകാശപ്പെടുന്ന സാന്റാമോണിക്കയുടെ ഡയറക്ടർ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് അംഗമായി നിയമിക്കപ്പെട്ടത് സംശയദൃഷ്ടിയോടെയാണ് KSU നോക്കിക്കാണുന്നത് …

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനും കൂടുതൽ വിദ്യാർഥികളെ വിദേശത്തേക്കയച്ച് സാന്റാമോണിക്കയിൽ നിന്ന് അച്ചാരം കൈപ്പറ്റാനും ഉന്നത വിദ്യാഭ്യാസ മന്ത്രി R ബിന്ദു അടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു എന്ന് ന്യായമായും സംശയിക്കാം … കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും SFIയുടെയും പെർഫോമൻസ് പരിശോധിച്ചാൽ സംശയം കൂടുതൽ വ്യക്തമാകും … ഉന്നതവിദ്യാഭ്യാസ മേഖലക്ക് നൽകിയ എന്ത് സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിലാണ് സാന്റാമോണിക്കയുടെ ഡയറക്ടറെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയത് എന്നുള്ളതിനും കേരളത്തിൽ മറ്റ് വിദ്യാഭ്യാസ വിചക്ഷണർ ഉണ്ടായിരുന്നില്ലേ എന്നതും ഉന്നതവിദ്യാഭ്യാസ മന്ത്രി കൃത്യമായി പറയണം …

SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയ അതെ ഉത്തരവിൽ റെനി സെബാസ്റ്റ്യൻ എന്ന റിക്രൂട്ടിംഗ് ഏജൻസി ഡയറക്ടറുടെ പേര് കണ്ടിട്ടും അനുശ്രീക്ക് അഭിവാദ്യം നേർന്നും Dr. റെനിയെ കണ്ടില്ലെന്ന് നടിച്ചും SFI സംസ്ഥാന സെക്രട്ടറി ആർഷോ കാണിച്ച തന്ത്രപരമായ മൗനം ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നത്പോലെയാണ് … “SFIക്ക് സാന്റാമോണിക്ക മാസപ്പടി നൽകുന്നുണ്ടോ” എന്ന ചോദ്യത്തിന് തന്ത്രപരമായ മൗനം തുടരാതെ SFI മറുപടി പറയണമെന്നും പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *