കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരു ലക്ഷം രൂപ വീതമുള്ള വൈജ്ഞാനികപുരസ്കാരങ്ങളുടെ വിതരണവും അമ്പത്തഞ്ചാം വാര്‍ഷികാഘോഷവും1 min read

തിരുവനന്തപുരം  : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരു ലക്ഷം രൂപ വീതമുള്ള വൈജ്ഞാനികപുരസ്കാരങ്ങളുടെ വിതരണവും അമ്പത്തഞ്ചാം വാര്‍ഷികാഘോഷവും ഇന്ന് (ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച) തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.
 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള  എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എം.പി.കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയുടെ വിതരണവും 55-ാംവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നാളെ (ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യവകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കും.  മന്ത്രിമാരായ വി. ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, അഡ്വ.ജി. ആര്‍. അനില്‍, അഡ്വ. ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ ഐ.എഫ്.എസ്., കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍, പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ്‌ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല യു.എസ്. എന്നിവര്‍ സംസാരിക്കും. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരജേതാവ് അഭിലാഷ് മലയിൽ, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരജേതാവ് ആശാലത, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാര ജേതാക്കളായ ഡോ. അശോക് എ. ഡിക്രൂസ്, ഡോ.രതീഷ് ഇ. എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. അക്കാദമിക-ഭരണവിഭാഗം ഉള്‍പ്പെടുന്ന പുതിയ ആസ്ഥാനമന്ദിരം നന്തന്‍കോട് നളന്ദയില്‍ നിലവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് പിറകിലാണ് നിര്‍മിച്ചിരിക്കുന്നത്.
5.30 മുതല്‍ എ.ആര്‍. ഷമീര്‍ അവതരിപ്പിക്കുന്ന നാദതരംഗം ഓടക്കുഴല്‍ ഗാനമേള, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കി പി.സുകന്യ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ടി. സുരേഷ്ബാബു സംവിധാനം ചെയ്ത് കോഴിക്കോട് നാടകഗ്രാമം അവതരിപ്പിക്കുന്ന ആയമ്മ എന്ന നാടകം, നാടന്‍ പാട്ട്, ഫ്യൂഷന്‍ മ്യൂസിക് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരത്തിന് അഭിലാഷ് മലയിലിന്റെ ‘റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍’, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരത്തിന് Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്തകത്തിനുമാണ് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരത്തിന് പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുളള പഠനം, ഇന്ത്യൻ സാംസ്കാരിക ദേശീയവാദവും മലയാളവിമർശനവും എന്നീ പ്രബന്ധങ്ങള്‍ക്ക് ഡോ. അശോക് എ. ഡിക്രൂസ്, ഡോ.രതീഷ് ഇ. എന്നിവര്‍ക്ക് 50000 രൂപ വീതമുള്ള പുരസ്‌കാരം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *