കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമന്ദിരോദ്ഘാടനവും വൈജ്ഞാനികപുരസ്കാരവിതരണവും ഒക്ടോബര്‍ 13 ലേക്ക് മാറ്റി1 min read

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള  എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയുടെ വിതരണവും 55-ാംവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കുന്ന പരിപാടിയില്‍  മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റു വിശിഷ്ടവ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സെപ്തംബര്‍ 20ന് നടത്തേണ്ടിയിരുന്ന പരിപാടിയാണ് ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബര്‍ 13ലേക്ക് മാറ്റിയത്. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരജേതാവ് അഭിലാഷ് മലയിൽ (‘റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍’), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരജേതാവ് ആശാലത
(Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ) എന്നിവര്‍ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം നേടിയ ഡോ. അശോക് എ. ഡിക്രൂസ് (പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുളള പഠനം), ഡോ.രതീഷ് ഇ. (ഇന്ത്യൻ സാംസ്കാരിക ദേശീയവാദവും മലയാളവിമർശനവും) എന്നിവര്‍ 50000 രൂപ വീതം പങ്കിടും.

Leave a Reply

Your email address will not be published. Required fields are marked *