സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം ;പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി, വീശിഷ്ട ഭാരത് 2047 പ്രമേയം അടിസ്ഥാനമാക്കി ആഘോഷങ്ങൾ1 min read

ന്യുഡൽഹി :രാജ്യം 78ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ.പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. സ്വാതന്ത്ര്യ ദിനത്തില്‍  നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി . ശേഷം ചെങ്കോട്ടയില്‍ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കർഷകർ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും.

വിവിധ സംസ്ഥാനങ്ങളിലെ പരണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കും. കര നാവിക വ്യോമസേനകള്‍, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. വീടുകളിലും ദേശീയ പതാക ഇതിനകം ഉയർന്നു കഴിഞ്ഞു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടല്‍ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *