ജനാധിപത്യം ഇന്ത്യയുടെ ശക്തി, രാജ്യം നഷ്ട പ്രതാപം വീണ്ടെടുക്കും, രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം :പ്രധാനമന്ത്രി1 min read

15/8/23

ചെങ്കോട്ട :സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്നും, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മണിപ്പൂരിൽ നടന്നത് ഹിംസത്മക പ്രവർത്തനങ്ങൾ, സമാധാനം ഉണ്ടാകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഇത്പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. സെൻട്രല്‍ വിസ്ത നിര്‍മ്മാണ തൊഴിലാളികള്‍ അടക്കമുള്ള 1800 പേര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളാകും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ 9 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തില്‍ മോദി നടത്തിയേക്കും. ദില്ലി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തോടനുബന്ധിച്ച്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച്‌ സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാജ്ഭവനില്‍ രാവിലെ 9.30 ക്ക് ഗവര്‍ണ്ണര്‍ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ പതാക ഉയര്‍ത്തും. വിവിധ പാര്‍ട്ടി ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഓഫീസികളിലും ദേശീയ പതാക ഉയര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *