15/8/22🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳ന്യുഡൽഹി:പിറന്ന നാടിന്റെ 75ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതിയ വികസനപദ്ധതികള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. പതാക ഉയര്‍ത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ കൊവിഡ് മുന്നണി പോരാളികളും , മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എന്‍സിസി കേഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് സാക്ഷിയാകും. കൂടാതെ യൂത്ത് എക്‌സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി ഇരുപതിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കൂട്ടിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹൈ റെസല്യൂഷന്‍ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്. ഉത്തര്‍പ്രദേശില്‍ ഭീകരസംഘടനകളില്‍പെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.🇮🇳🇮🇳🇮🇳
സംസ്ഥാനത്തും വിപുലമായ പരിപാടികൾ ഒരുങ്ങുന്നു.75 -ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സര്‍ക്കാര്‍ ഓഫീസുകളിലും, മന്ത്രിമാരുടെ ഔദ്യോഗിക വാസതികളിലും ദേശീയപതാക ഉയര്‍ത്തി. സിനിമാ മേഖലയിലെ പ്രമുഖരടക്കം ആഘോഷങ്ങളുടെ ഭാഗമായി. പ്രൗഡഗംഭീരമായ ചടങ്ങുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ന്രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാന്‍ഡോ സംഘം മുതല്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് പുറമെ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പതാക ഉയര്‍ത്തും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി സംസ്ഥാന വ്യാപകമായി തന്നെ ഇക്കുറി ആഘോഷങ്ങളുണ്ടാകും. വന്‍ സുരക്ഷയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ പ്രത്യേക ഗതാഗത നിയന്ത്രണമുണ്ടാകും. രാത്രികാല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന തല ആഘോഷങ്ങങ്ങളടക്കം പോലീസിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാകും നടക്കുക.🇮🇳🇮🇳🇮🇳