1 min read

14/8/22

കോഴിക്കോട് :ഇന്ത്യക്കാർ ഒരുമിച്ച് നേടിയെടുത്തതാണ്

ജാതി മത ഭേദമന്യേ ഇന്ത്യക്കാര്‍ എന്ന ഒറ്റപരിഗണയില്‍ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിന്റെ ഫലമായാണല്ലോ നമുക്ക് വൈദേശിക ശക്തികളില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ആ അവകാശം ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണ്. രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തില്‍, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം ഏവരുടെയും ഇടപെടല്‍. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുള്ള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം പറഞ്ഞു.

എപ്പോഴും മറ്റേത് രാജ്യത്തിന് മുമ്ബിലും ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യാ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏത് കാലത്തുമുള്ള ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന വികാരമാണ് ഇന്ത്യ. വൈജ്യാത്യങ്ങളെ നശിപ്പിക്കാനും ഒന്നിന് മീതെ മേല്‍ക്കോയ്മ നേടാന്‍ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുമ്ബോള്‍ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേല്‍ക്കുന്നത്. വൈജ്യാത്യങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവര്‍ക്കും സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *