8/7/23
തിരുവനന്തപുരം :കേരളത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രം കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും മലയോര മേഖലകളിൽ കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങളും വന്യമൃഗശല്യത്തിന് ഇപ്പോൾ വനം വകുപ്പ് നൽകുന്ന നഷ്ട പരിഹാരം നാലിട്ടരിയായി വർദ്ധിപ്പിക്കേണ്ടതും കൃഷി നാശം നേരിടുന്ന കർഷകരുടെയും കർഷക തൊഴിലാളികളുടെയും ബാങ്ക് വായ്പ എഴുതിതള്ളുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നും റബറിൻ്റെ താങ്ങുവില കിലോയ്ക്ക് മുന്നൂറു രൂപയാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ഇന്ത്യൻ കിസാൻ കോൺഗ്രസ്സ് ബ്രിഗേഡ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അജയലാൽ കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെട്ടു.
യോഗത്തിൽ ഐ.കെ.സി.ബി സംസ്ഥാന പ്രസിഡൻ്റ് എം.ജെ. റോസ് ചന്ദ്രൻ ,സജീവ് മുരളി ,പുനലൂർ ലജീഷ് കമാർ, ജപിൻ മുണ്ടേല , അഡ്വ. യേശുരാജ്, എന്നിവർ പ്രസംഗിച്ചു.