21/4/23
പഞ്ചാബ് :പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പ്രഖ്യാപിച്ചു.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്.
ആകെ അഞ്ച് സൈനികരാണ് ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചത്.
ഹവീല്‍ദാര്‍ മന്‍ദീപ് സിംഗ്, ലാന്‍സ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാള്‍, കുല്‍വന്ത് സിംഗ്, ശിപായിമാരായ ഹര്‍കൃഷന്‍ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.. ഇവര്‍ക്ക് സൈന്യം അന്തിമോപചാരം അര്‍പ്പിച്ചു. രജൗരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ബി.എസ്.എഫ് അടിയന്തരയോഗം ചേര്‍ന്നു.
ബി.എസ്.എഫ് ഡിജിയുടെ നേതൃത്വത്തില്‍ ജമ്മുവിലാണ് യോഗം ചേര്‍ന്നത്.
അതേസമയം വനമേഖലയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപകമായി തെരച്ചില്‍ നടത്തുകയാണ്,.ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് സംശയം. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.