തിരുവനന്തപുരം :ദിവ്യ ദ്വിവേദി, ഷാജ് മോഹൻ എന്നീ ലോകപ്രശസ്ത തത്വചിന്തകർ എഴുതി, വെസ്റ്റ്ലാൻ്റ്’ ബുക്ക്സ് പ്രസിദ്ധീകരിച്ച “ഇൻഡ്യൻ ഫിലോസഫി ഇന്ത്യൻ റവല്യൂഷൻ ഓൺ കാസ്റ്റ് ആൻ്റ് പൊളിറ്റിക്സ് ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൻ്റെ റ്റി.എൻ.ജി ഹാളിൽ 20-6-24 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കും .പ്രശസ്ത സിനിമാ താരവും എഴുത്തുകാരനും സിനിമാ സംവിധായകനുമായ ശ്രീ ജോയ് മാത്യു ,പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ ശ്രീ.സി.ദിവാകരന് നൽകിക്കൊണ്ട് പുസ്തക പ്രകാശനം നടത്തും രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ ശ്രീ.ജെ.രഘു പുസ്തക പരിചയം നടത്തും.പ്രഭാത് സാംസ്കാരിക സംഘം സെക്രട്ടറി ശ്രീ ഒ.പി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുസ്തക രചയിതാക്കളായ ദിവ്യ ദ്വിവേദിയും ഷാജ് മോഹനും പുസ്തക സംവാദത്തിൽ പങ്കെടുക്കും.