21/7/22
ന്യുഡൽഹി :എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു വിജയത്തിലേക്ക്. മൂന്നാം റൗണ്ടിലും മേൽക്കൈ. മുർമുവിന് ആകെ 2161വോട്ടുകൾ ലഭിച്ചു. വോട്ട് മൂല്യം 5,77,777 കേവല ഭൂരിപക്ഷം പിന്നിടുകയും ചെയ്തു.5,43,516വോട്ടുകൾ ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് 1058 വോട്ടുകൾ ലഭിച്ചു. വോട്ട് മൂല്യം 2,61,062ആണ്.