ദ്രൗപതി മുർമു ചരിത്രത്തിനരികെ;രണ്ട് റൗണ്ടിലും സർവ്വാധിപത്യം1 min read

21/7/22

ഡൽഹി :ആദ്യ രണ്ട് റൗണ്ടിലും വന്‍ ലീഡുമായി മുര്‍മു കുതിപ്പ് തുടരുകയാണ്. 1349 വോട്ടുകളാണ് മുര്‍മുവിന് ഇതുവരെ ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ നേടിയത് 537 വോട്ടുകളും. ഇതോടെ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് മുര്‍മു. പ്രതിഭാ പാട്ടീലിന് ശേഷം പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാകും ദ്രൗപതി മുര്‍മു.

4,83,299 വോട്ട് മൂല്യമാണ് മുര്‍മുവിന് ലഭിച്ചത്. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ച വോട്ട് മൂല്യം 1,89, 876ഉം. വോട്ടെണ്ണല്‍ തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഡല്‍ഹിയിലും മുര്‍മുവിന്റെ ജന്മനാടായ ഒഡീഷയിലും വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

ജൂലായ് 18ന് രാജ്യത്തുടനീളമുള്ള എല്ലാ തിരഞ്ഞെടുക്കപ്പെട്ട എം‌എല്‍‌എമാരും എം‌പിമാരും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ പാര്‍ലമെന്റ് ഹൗസ് ഉള്‍പ്പെടെ 31 സ്ഥലങ്ങളിലും സംസ്ഥാന നിയമസഭകള്‍ക്കുള്ളിലെ 30 കേന്ദ്രങ്ങളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച 727 എംപിമാരും ഒമ്ബത് എംഎല്‍എമാരും അടങ്ങുന്ന 736 ഇലക്‌ടര്‍മാരില്‍ 728 ഇലക്‌ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്റ് ഹൗസിലെ ആകെ പോളിംഗ് ശതമാനം 98.91 ആണ്.

Leave a Reply

Your email address will not be published. Required fields are marked *