ഇന്ത്യൻ ഓയില്‍ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന എണ്ണ മോഷ്ടിച്ചു. ദ്വാരകയിലെ പോചൻപൂര്‍ ഗ്രാമത്തിലെ പൈപ്പ് ലൈനിലാണ് മോഷണം നടന്നിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുരങ്കം വഴി മോഷണം നടത്തിയിരുന്നതായാണ് അധികൃതരുടെ കണ്ടെത്തല്‍. എണ്ണ മോഷ്ടിക്കാനായി 40 മീറ്റര്‍ ആഴത്തില്‍ തുരങ്കം കുഴിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥലത്ത് എണ്ണ മോഷണം നടക്കുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഐഒഎല്‍ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഐഒസിഎല്‍ പൈപ്പ് ലൈനില്‍ നിന്ന് പ്രതി തുടര്‍ച്ചയായി എണ്ണ മോഷ്ടിക്കുകയായിരു എന്നും മോഷണം നടന്ന സ്ഥലത്തു നിന്ന് തൊണ്ടിമുതല്‍ ഉള്‍പ്പെടെ പിടികൂടിയെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷ വര്‍ധൻ അറിയിച്ചു. തുരങ്കമുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയാണ് എണ്ണ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.