21/6/23
തിരുവനന്തപുരം :ഭാരതം ലോകത്തിന് നൽകിയ സംഭവനയായ യോഗയുടെ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം. രാജ്യ തലസ്ഥാനത്തും, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടക്കും.
പ്രധാനമന്ത്രി ഇന്ന് യൂ എൻ ആസ്ഥാനനത്ത് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലോകത്തിലെ എല്ലാപേർക്കും യോഗ എന്ന ആശയമാണ് ഇന്ന് ഇന്ത്യ മുന്നോട്ടു വയ്ക്കുന്നത്. ലോകത്തെ എല്ലാ കുടുംബങ്ങളും വസുധൈവകുടുംബകം എന്ന ആശയമാണ് യോഗ നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ ആഘോഷങ്ങൾക്ക് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നേതൃത്വം നൽകും.
യോഗയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിന് സാധിക്കും.
യോഗയെന്ന വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ് കൂടിയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്.
ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാംവിധം പ്രയോജനകരമാണ്.
യോഗ ആരോഗ്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആളുകളെ കൂടുതൽ വഴക്കമുള്ളവരും ശക്തരുമാക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ഐക്യം നിലനിർത്തുന്നതിനാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഉപയോഗപ്രദമാണ്.