നിഖിൽ തോമസിന്റെ എം കോം പ്രവേശനം റദ്ദാക്കി1 min read

21/6/23

റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം. കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ: മോഹൻകുന്നുമ്മൽ ഉത്തരവിട്ടു.

നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും നിഖിൽ തോമസിന്റെ ഡിഗ്രി വ്യാജമാണെന്നും, സർവ്വ കലാശാലയുടെ വിശ്വാസതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടികൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളസർവ്വകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച സിലബസിന്റെ അടിസ്ഥാനത്തിൽ നൽകിയ ബി കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുവാനും വിസി ഉത്തരവിട്ടു.

പ്രവേശനം സംബന്ധിച്ച് എം എസ് എം കോളേജ് അധികൃതരുടെ വിശദീകരണം ഇന്ന് തന്നെ ലഭിക്കണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരെ നടപടി കൈക്കൊള്ളും.

അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിഗ്രികൾ വച്ച് കേരളയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രികൾ പരിശോധിക്കുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് തീരുമാനം കൈക്കൊള്ളുമെന്ന് അറിയുന്നു.

 

പോലീസിന് കൈമാറുന്നു

വ്യാജഡിഗ്രിയും വ്യാജ രേഖകളും യൂണിവേഴ്സിറ്റിയിലും കോളേജിലും സമർപ്പിച്ച് Mcom പ്രവേശനം നേടിയ നിഖിൽ തോമസിനെ തിരെ ക്രിമിനൽ നിയമ പ്രകാരം പോലീസ് കേസ് എടുക്കാനുള്ള നടപടി സ്വീകരിക്കാൻ വിസി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
കലിൻഗ സർവ്വകലാശാലയുടെ കത്തും അനുബന്ധ രേഖകളും പോലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *