വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ1 min read

 

തിരുവനന്തപുരം :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ് ടു/ബിരുദം/ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത.
ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/സെയിൽസ് ഓഫീസർ തസ്തികയിൽ ബിരുദവും അക്കൗണ്ടന്റ് (പുരുഷന്മാർ ) തസ്തികയിൽ ബികോമുമാണ് യോഗ്യത. ഡ്യൂട്ടി മാനേജർ /സ്റ്റോർ കീപ്പർ (പുരുഷന്മാർ) തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും ഡ്യൂട്ടി ഓഫീസർ /കോംമിസ് /ഷെഫ് തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ )തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജനുവരി 12 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.

Leave a Reply

Your email address will not be published. Required fields are marked *