യൂണിഫോം സേനകളിലേക്ക് റസിഡൻഷ്യൽ പരിശീലനം1 min read

 

തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കൾക്ക് യൂണിഫോം സേനാ വിഭാഗങ്ങളിൽ നിയമനത്തിനായി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. സൈനിക, അർദ്ധ സൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിൽ തൊഴിൽ നേടാൻ താത്പര്യമുള്ളവർക്ക് രണ്ട് മാസത്തെ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പരിശീലന പരിപാടി കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിലാണ് നടക്കുക.

എസ്.എസ്.എൽ.സി വിജയിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ്ടു, ഉയർന്ന യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റിമീറ്ററും വനിതകൾക്ക് 157 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബർ 20 രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447469280, 9447546617.

Leave a Reply

Your email address will not be published. Required fields are marked *