കാക്കിയിലേക്ക് മടക്കം; കെഎസ്‌ആര്‍ടിസിക്ക് യൂണിഫോം പരിഷ്‌കരിച്ചു1 min read

തിരുവനന്തപുരം  : കെഎസ്‌ആര്‍ടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച്‌ ഉത്തരവായിട്ടുണ്ട്.

കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് കാക്കി പാന്റ്‌സും കാക്കി ഹാഫ്  കൈ ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓഫര്‍കോട്ടും. യൂണിഫോമില്‍ നെയിംബോര്‍ഡും ഉണ്ടായിരിക്കും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റര്‍ തുണി കേരള ടെക്‌സ്റ്റൈല്‍ കോര്‍പറേഷൻ കൈമാറി. മെക്കാനിക്കല്‍ ജീവനക്കാര്‍ നീല വസ്ത്രത്തിലേക്ക് മാറും.

2015ലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്. യൂണിഫോം തിരിച്ച്‌ കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂണിഫോം തിരിച്ച്‌ കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവായിരുന്നില്ല. ഇപ്പോഴാണ് ഇതിന് ഒരു തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *