‘ഇരകൾ’ .ക്രൈം ത്രില്ലർ സിനിമ പൂർത്തിയായി1 min read

6/5/23

വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ സിനിമ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നു. വേളാങ്കണ്ണി ഫിലിംസ് പറക്കോട് നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് പറക്കോട് കഥ ,തിരക്കഥ ,ഗാനങ്ങൾ ,ആർട്ട് ,സംവിധാനം നിർവ്വഹിക്കുന്നു.സിനിമയുടെ ചിത്രീകരണം
കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി.

സാധാരണ ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ പ്രമേയമാണ് ഇരകളുടെത്.
” കൂട്ടുകാർ നല്ലൊരു കണ്ണാടിയാണന്നും ,എത്ര നല്ല കൂട്ടകാരായാലും വീട്ടിൽ ഇരുത്തി മദ്യപാനം നടത്തിയാൽ അത് കുടുംബത്തിൻ്റെ സ്വസ്ഥതയേയും, സമാധാനത്തേയും തകർക്കുമെന്ന് ശക്തമായൊരു മെസേജിലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് ഈ ചിത്രം.

ഉദ്ദ്വേഗത്തിന്റേയും, സസ്പെൻസിൻ്റേയും ,പാതയിലൂടെ സഞ്ചരിക്കുന്ന ഇരകൾ, നർമ്മത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നു.
പീഢനം നടത്തി ജയിലിൽ ചെന്നാൽ അവിടെ നേരിടേണ്ടി വരുന്ന പീഢനത്തിന്റെ പച്ചയായ ചിത്രീകരണം ഇരകൾ എന്ന ചിത്രത്തിൻ്റെപ്രത്യേകതയാണ്.

വേളാങ്കണ്ണി ഫിലിംസ് പറക്കോട് നിർമ്മിക്കുന്ന ഇരകൾ, പ്രദീപ് പറക്കോട്, കഥ, തിരക്കഥ, ഗാനങ്ങൾ, ആർട്ട്, സംവിധാനം എന്നിവ നിർവ്വഹിക്കുന്നു. ക്യാമറ – വിപിൻ മോഹൻ, സംഗീതം -കെ.എസ്.ഉണ്ണികൃഷ്ണൻ പത്തനാപുരം, പി.ആർ.ഒ- അയ്മനം സാജൻ

വഞ്ചിയൂർ പ്രവിൺ കുമാർ ,പ്രസാദ് മുഹമ്മ ,മധു പുന്നപ്ര ,കൊല്ലം സിറാജ് ,അറുമുഖൻ ആലപ്പുഴ ,ടോം ജേക്കബ് ,അയ്യപ്പ ബൈജു ,അജിത്ത് കൂത്താട്ടുകുളം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *