ടെല്‍ അവീവ്: ഹമാസ് -ഇസ്രായേല്‍ യുദ്ധത്തില്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ഇസ്രയേലിന് നേരെ ആക്രമണം നടത്തിയാല്‍ ഹമാസിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ഹമാസും ഐഎസിനെ പോലെ: ലോകം ഐഎസിനെ ഇല്ലാതാക്കിയ അതേ രീതിയില്‍ ഞങ്ങള്‍ ഹമാസിനെ ഇല്ലാതാക്കും: ഇസ്രയേലിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ വരും തലമുറകള്‍ പോലും മറക്കില്ലെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇസ്രയേലിന് നേരെ ആക്രമണം നടത്തിയാല്‍ ഹമാസിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും യുദ്ധം ആവശ്യപ്പെട്ടത് ഹമാസ് ആണെന്നും ഈ യുദ്ധത്തെ ഇസ്രായേല്‍ ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേലിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ വരും തലമുറകള്‍ പോലും മറക്കില്ലെന്നും നെതന്യാഹു പറഞ്ഞു. നിരവധി തീവ്രവാദികള്‍ ഇപ്പോഴും ഞങ്ങളുടെ പ്രദേശങ്ങളില്‍ ഉണ്ട്, അവരെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ലെബനനുമായും വെസ്റ്റ് ബാങ്കുമായും ഞങ്ങളുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിക്കും. നെതന്യാഹു പറഞ്ഞു.
വരും നാളുകളില്‍ ഇസ്രായേല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വരും തലമുറകളിലും പ്രതിഫലിക്കും. ഹമാസും ഐഎസിനെ പോലെയാണെന്നും ദാഇഷിനെ ഉന്മൂലനം ചെയ്തതുപോലുള്ള അതേ പര്യവസാനം ഹമാസും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഐഎസാണ്, പ്രബുദ്ധ ലോകം ഐഎസിനെ ഇല്ലാതാക്കിയ അതേ രീതിയില്‍ ഞങ്ങള്‍ ഹമാസിനെ ഇല്ലാതാക്കും, നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് അന്തര്‍ദേശീയ പിന്തുണ ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുവഴി ഞങ്ങള്‍ക്ക് വലിയ സ്വാതന്ത്ര്യത്തോടെ നീങ്ങാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലേക്കുള്ള യുഎസ് വിമാനവാഹിനിക്കപ്പലിന്റെ വരവിന്റെ അര്‍ത്ഥം നമ്മുടെ ‘ശത്രുക്കള്‍’ മനസ്സിലാക്കുന്നു. അടിയന്തര ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഹമാസ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥലങ്ങളും അവശിഷ്ടങ്ങളായി മാറും. ഇസ്രായേലിലെ ആഭ്യന്തര വിഭജനം പഴയ കാര്യമാണ്. ഞങ്ങളുടെ ആദ്യപടി ഗാസ മുനമ്ബിന് ചുറ്റുമുള്ള പട്ടണങ്ങളില്‍ തീവ്രവാദികളെ നീക്കം ചെയ്യുക എന്നതായിരുന്നു. ഇസ്രായേലിനുള്ള അഭൂതപൂര്‍വമായ അന്താരാഷ്ട്ര പിന്തുണക്ക് ഞങ്ങള്‍ നന്ദി പറയുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിനുള്ളില്‍ പലസ്തീന്‍ പോരാളികള്‍ ഇപ്പോഴും ഉണ്ട്. നമ്മുടെ ശത്രുക്കളോട് നമ്മള്‍ ചെയ്യുന്നത് വരും തലമുറകളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.