ദീപത്തിൻ്റെ പ്രതിരൂപം പ്രകാശനം ചെയ്തു1 min read

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി ഇന്ദു ചിന്തയുടെ ദീപത്തിൻ്റെ പ്രതിരൂപം എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻ മധുപാലിന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ എഴുത്തുകാരൻ ഷാബു കിളിത്തട്ടിൽ സ്വാഗതവും പുസ്തകത്തിൻ്റെ പ്രസാധകരായ കൈരളി ബുക്ക്സിൻ്റെ എഡിറ്റർ അശോകൻ നന്ദിയും പറഞ്ഞു.
കേരളീയ സംസ്കാരത്തിൻ്റെ പൈതൃകം രേഖപ്പെടുത്തുന്ന കൃതിയിൽ ഇത് സംരക്ഷിക്കെണ്ടതിൻ്റെ ബാധ്യതയും സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഉടനീളം സഞ്ചരിച്ച് കൃതിക്കാവശ്യമായ ചിത്രങ്ങളും ശേഖരിച്ചാണ് എഴുത്തുകാരി ആവിഷ്കാരം പൂർത്തിയാക്കിയത്. വടക്കൻ കേരളത്തിൻ്റെ തന്നത് കലാരൂപങ്ങളും പ്രത്യേകതയും രചനാ മികവോടെ മലയാളിക്ക് കാട്ടിത്തരുന്ന നേർക്കാഴ്ച്ച കൂടിയാണ് ദീപത്തിൻ്റെ പ്രതിരൂപം എന്ന പുസ്തകം.
രചയിതാവ് ഇന്ദു ചിന്ത മറുപടി പ്രസംഗം നടത്തി.
പ്രശസ്ത എഴുത്തുകാരി ഇന്ദു ചിന്തയുടെ ദീപത്തിൻ്റെ പ്രതിരൂപം എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻ മധുപാലിന് നൽകി നിർവഹിച്ചു.
എഴുത്തുകാരൻ ഷാബു കിളിത്തട്ടിൽ, പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ , പുസ്തകം രചിച്ച ഇന്ദു ചിന്ത എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *