6/8/22
ഡൽഹി :ജഗ്‌ദീപ് ധൻകർ ഇന്ത്യയുടെ 14മത് ഉപരാഷ്ട്ര പതി. ഉറപ്പിച്ച വിജയമായിരുനെങ്കിലും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി എത്ര വോട്ടുകൾ നേടുമെന്നത് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായിരുന്നു. 200വോട്ടുകൾ പോലും നേടാൻ മാർഗരറ്റ് ആൽവക്ക് നേടാനായില്ല.ആൽവ 182വോട്ട് നേടിയപ്പോൾ ധന്‍കറിന് 528 വോട്ട് ലഭിച്ചു.
പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാര്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോള്‍, സഞ്ജയ് ദേര എന്നിവർ അനാരോഗ്യം കാരണം വിട്ടുനിന്നു..
തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാര്‍ വോട്ട് ചെയ്തു. സിസിര്‍ അധികാരി, ദിബ്യേന്തു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. 34 തൃണമൂല്‍ എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല.
പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞതും, പാർട്ടി നിർദേശം മറികടന്ന് വോട്ട് രേഖപെടുത്തിയതും പ്രതിപക്ഷത്തിന്റെ ഐക്യമില്ലായിമയാണ് സൂചിപ്പിക്കുന്നത്.