കൊച്ചി: ജനതദൾ (എസ്) ദേവഗൗഡ വിഭാഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്നു. ജനതദൾ (എസ്) ദേശിയ നേതൃത്വം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് കേരളത്തില നേതാക്കളായ മാത്യൂ ടി.തോമസ് എം.എൽ.എ., മന്ത്രി കൃഷ്ണൻകുട്ടി ,ദേശീയ വൈസ് പ്രസിഡൻ്റ് സി.കെ.നാണു,നീലൻ, ജോസ് തെറ്റയിൽ തുടങ്ങിയ നേതാക്കൾ ദേവഗൗഡയുടെ നിലപാടിനോട് പ്രതിഷേധത്തിലാണ്.ഈ സാഹചര്യത്തിലാണ് ഗൗഡയുടെ പാർട്ടിയുമായി ആഭിമുഖ്യമുള്ള കേരളത്തിലെ ചില നേതാക്കൾ ഗൗഡയെ പിന്തുണച്ചു കൊണ്ട് പ്രത്യേക യോഗം കൂടിയത്.മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് സി.കെ.ദാമോദരൻ ചെയർമാൻ, എൻ.എസ്.കുമാർ കൺവീനർ, മാധവൻ ചന്ദ്രബാബു, സി.ഭാസ്കരൻ ,സുബ്രഹ്മണ്യൻ സ്വാമി, ബി.കെ.അശോകൻ, സജീവൻ തട്ടയിൽ, ശ്യാംജി.കൃഷ്ണ, മുളങ്കാടകം സന്തോഷ് കുമാർ തുടങ്ങിയ നേതാക്കളെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞടുത്തു.22 ന് പ്രത്യേക യോഗം കൂടുവാനും നേതാക്കൾ തീരുമാനിച്ചു.
2023-11-19