8 മാസം നിരന്തരം സിദ്ധാർത്ഥിനെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അദ്ധ്യാപകരുടെ പേരിൽ നടപടിയെടുക്കണം : ജനതാ പാർട്ടി1 min read

 

കൊച്ചി: ഒരു തീവ്രവിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വയനാട് വെറ്റിറിനറി കോളേജിൽ ചേർന്ന സിദ്ധാർത്ഥനെ ആദ്യ ദിവസം മുതൽ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ സംഘടനയെ ബഹിഷ്കരിക്കാൻ വിപ്ലവബോധമുള്ള വിദ്യാർത്ഥികളും യുവജനങ്ങളും തയ്യാറാവണമെന്ന് ജനതാ പാർട്ടി – RLM സംസ്ഥാന പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.

റിപ്പോർട്ട് പറയുന്നത് പലതവണ സിദ്ധാർത്ഥിനെ മുറിയിൽവച്ചു നഗ്നനാക്കി റാഗ് ചെയ്തുവെന്നാണ്.

ആ കുട്ടിയുടെ പിറന്നാൾ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പു തൂണിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി.

എട്ട് മാസത്തോളം തുടർച്ചയായി സിദ്ധാർത്ഥ് പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് സമർപ്പിച്ച റിപ്പോർട്ടൽ വ്യക്തമായി പറയുന്നു. ഈ സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ചില അദ്ധ്യാപകർ ബോധപൂർവ്വം കണ്ണടച്ച് അതിനു കൂട്ടുനിന്നു എന്നു വ്യക്തമാണ്.

മനസ്സാക്ഷിയില്ലാത്ത ഈ അദ്ധ്യാപക ശ്രേഷ്ഠരെ കരിമ്പട്ടികയിൽ പെടുത്തി ഡീ ബാർ ചെയ്യാനും അവരുടെ വെറ്റിനറി കൗൺസിൽ രജിസ്ടേഷൻ റദ്ദാക്കാനും വെറ്റിറിനറി കൗൺസിൽ സ്വമേധയാ തയ്യാറാവണം.

ഇക്കാര്യം ആവിശ്യപ്പെട്ട് വെറ്റിറിനറി കൗൺസിലിനു പരാതി നൽകുമെന്ന് ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ബിജു കൈപ്പാറേടൻ, വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ, മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിത ജയ്ഷോർ എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

അന്ധവും ക്രൂരവുമായ രാഷ്ട്രീയ പക്ഷപാതിത്വം നടത്തിയ അദ്ധ്യാപകരിൽ പലരും പിൻവാതിൽ നിയമനം നേടിയവരാണെന്നു തെളിഞ്ഞു കഴിഞ്ഞു.

ഇവരെ ഉടനടി പുറത്താക്കണമെന്ന് ജനതാ പാർട്ടി നേതാക്കൾ സർവ്വകലാശാലാ വൈസ് ചാൻസലറോട് ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *