ജീവകാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനം ചെയ്തു1 min read

കൊല്ലം: ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കോട്ടക്കുഴി മുക്കിൽ ജീവകാരുണ്യം ട്രസ്റ്റിൻ്റെ ബ്രാഞ്ച് ഓഫിസിൻ്റെ ഉത്ഘാടനം പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വലിയ പാടം മൂന്നാം വാർഡ് മെമ്പറും, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കേരള വാട്ടർ അതോററ്റി ഡയറക്ടർ ബോർഡ് മെമ്പറുമായ ഉഷാലയം ശിവരാജൻ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വർക്കല നഹാസ് ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈസ് ചെയർമാൻ നൗഷാദ് എസ്. ചാമ്പക്കട, സീനിയർ ജേർണ്ണലിസ്റ്റും ചലച്ചിത്ര പ്രവർത്തകനുമായ ചെമ്പകശ്ശേരി ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.ചലച്ചിത്ര നടൻ ബാബു ആൻറണിയുടെ ഡ്യൂപ്പും കലാകാരനുമായ സിനിൽ ചവറ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ഫൈസൽ പള്ളിമുക്ക്, സംസ്ഥാന ചെറുകിട ലോട്ടറി സംഘം സംസ്ഥാന സെക്രട്ടറിയും നാടൻപാട്ട് കലാകാരനുമായ ശ്രീകുമാർ ,തുടങ്ങി വിവിധ മേഖലകളിലെ സാംസ്കാരിക പ്രവർത്തകരും വനിതകളും ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *