തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് കേരള, ദിസ് ആന്റ് ദാറ്റ് മീഡിയയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അഭിനയം, ആനന്ദം നാടകസന്ധ്യയിൽ ‘ജീവന്മരണ പോരാട്ടം’ നാടകം അരങ്ങേറും. ജിജി കലാമന്ദിർ രചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിൽ ചലച്ചിത്ര നടൻ ജോബിയും പ്രകാശ് പ്രഭാകറും ആണ് കഥാപാത്രങ്ങളാകുന്നത്. മേയ് 1 വ്യാഴാഴ്ച വൈകിട്ട് 6.30 ന് തൈക്കാട് ഗണേശം ആഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക.
ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സൂര്യ കൃഷ്ണമൂർത്തി, ഡോ. എസ്.
ജനാർദ്ദനൻ,
എസ്.ശ്രീകുമാർ, ഡോ. കെ.അനിൽ കുമാർ, അനിൽ ഗോപൻ തുടങ്ങിയവർ സംബന്ധിക്കും.
നാടക പ്രതിഭകളായ നെയ്യാറ്റിൻകര കൃഷ്ണൻ നായർ, അഡ്വ. ശ്രീകുമാർ ( മൈമേഴ്സ് ) എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രവേശന ടിക്കറ്റിന് 09061350555 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.