പോരാട്ടം കോടതിയിലേക്ക് ;ഇന്ന് പ്രത്യേക സിറ്റിംഗ്, 4മണിക്ക് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പരിഗണിക്കും1 min read

24/10/22

കൊച്ചി :ഗവര്‍ണറുടെ ആവശ്യത്തെ നിയമപരമായി നേരിടാൻ വി.സിമാരുടെ നീക്കം. എറണാകുളം ഗസ്റ്റ് ഹൗസില്‍ വി.സിമാരുടെ അടിയന്തര യോഗം ചേര്‍ന്ന് ഹൈ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.ഹൈക്കോടതിയിൽ വൈകുന്നേരം 4മണിക്ക് പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പരിഗണിക്കും.

ഗവര്‍ണറുടെ അന്ത്യശാസനത്തെ എതിര്‍താണ്സര്‍വ്വകലാശാല വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചത് . വി.സിമാര്‍ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി . കേരള, കണ്ണൂര്‍, കാലിക്കറ്റ് മലയാളം സര്‍വകലാശാലയിലെ വി.സിമാരാണ് ഇന്ന് കൊച്ചിയില്‍ എത്തിയത് . ഇവരുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍മാരെല്ലാം കൊച്ചിയിലാണുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്ഗ വര്‍ണറുടെ അസാധാരണ നടപടിയെ എതിര്‍ത്ത് വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചത് . കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വി.സി എം.കെ ജയരാജന്‍, കേരള സര്‍വകലാശാല വി.സി വി.പി മഹാദേവന്‍ പിള്ള എന്നിവരാണ് നിലവില്‍ ഹൈക്കോടതിയെ സമീപിച്ചവർ .

സംസ്ഥാനത്തെ 9 സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം രണ്ടു ദിവസം മുൻപ്സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച്‌ കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒമ്ബത് സവര്‍വകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വി.സിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമനാധികാരി ഗവര്‍ണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *